Sandalwood seized | ഡോക്ടറുടെ മുദ്ര പതിച്ച കാറിൽ നിന്ന് ചന്ദനം പിടികൂടി; 2 യുവാക്കൾ അറസ്റ്റിൽ
Oct 22, 2022, 12:11 IST
കണ്ണൂര്‍: (www.kvartha.com) പൊലീസ് നടത്തിയ വന്‍ ചന്ദന വേട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ സിരണ്‍ , തൃശൂര്‍ ജില്ലയിലെ മുഹമ്മദ് സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ - തലശേരി ദേശീയ പാതയിലെ തോട്ടടയിലാണ് 142 കിലോ ചന്ദന മുട്ടികളുമായി യുവാക്കള്‍ പിടിയിലായത്.
ശനിയാഴ്ച രാത്രി എടക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. ഡോക്ടറുടെ ലോഗോ പതിച്ച വാഗണ്‍ ആര്‍ കാറിലാണ് പ്രതികള്‍ സഞ്ചരിച്ചത്. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എടക്കാട് എസ്‌ഐ അറിയിച്ചു. അന്താരാഷ്ട മാര്‍കറ്റില്‍ ലക്ഷങ്ങളുടെ വിലമതിക്കുന്ന ചന്ദന മുട്ടികളാണ് പൊലീസ് പിടികൂടിയത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Seized, Crime, Smuggling, Arrested, Sandalwood seized: two held.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.