Robots | മനുഷ്യരെ കൊല്ലാനുള്ള അനുവാദം കൂടി റോബോടുകള്‍ക്ക് നല്‍കാനുള്ള ഒരുക്കവുമായി സാന്‍ ഫാന്‍സിസ്‌കോ പൊലീസ്! നിര്‍ണായക തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു
Nov 25, 2022, 11:29 IST
കാലിഫോര്‍ണിയ: (www.kvartha.com) ശാസ്ത്രം അതിവേഗം വികസിക്കുന്നതോടെ വളരെ വ്യത്യസ്തമായി ചിന്തിക്കുകയാണ് സാന്‍ ഫാന്‍സിസ്‌കോയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. മനുഷ്യനെ കൊല്ലാനുള്ള അനുവാദം കൂടി റോബോടുകള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. റോബോടുകള്‍ക്ക് കുറ്റവാളികളെ കൊല്ലാനുള്ള അനുവാദം നല്‍കുന്ന നിര്‍ണായക തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ആരംഭിച്ചിരിക്കുകയാണ്.
കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ പൊതുജനങ്ങള്‍ക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ റോബോടുകളെയും സേനയുടെ ഭാഗമാക്കുന്നത്. റിപോര്‍ടുകള്‍ അനുസരിച്ച് നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപാര്‍ട്‌മെന്റില്‍ ഇതിനകം 17 റോബോടുകള്‍ ഉണ്ട്. അതില്‍ ഒരു ഡസന്‍ ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബോംബ് ഭീഷണി നേരിടുന്നതിനോ പൊലീസിന് സാധിക്കാത്ത സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനോ ഈ യന്ത്രങ്ങള്‍ ഇതുവരെ ഉപയോഗിച്ചിരുന്നു.
ഈ റോബോടുകള്‍ മാരകമായ ശക്തി പ്രയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് പൊലീസ് വക്താവ് റോബര്‍ട് റുയേകയെ ഉദ്ധരിച്ച് മിഷന്‍ ഡിസ്ട്രിക്റ്റ് ആസ്ഥാനമായുള്ള മീഡിയ ഔട് ലെറ്റ് മിഷന്‍ ലോകല്‍ റിപോര്‍ട് ചെയ്യുന്നു. അതേസമയം, അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊല്ലാനുള്ള അനുവാദം റോബോടുകള്‍ക്ക് നല്‍കാനാണ് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപാര്‍ട്‌മെന്റ് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ആവശ്യമായ സാഹചര്യങ്ങള്‍ വന്നാല്‍ അത്തരത്തിലും ഇവയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഈ പ്രത്യേക അധികാരം കൂടി റോബോടുകള്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി നവംബര്‍ 29 -ന് ഒരു സൂക്ഷ്മ പരിശോധനയും വോടിങ്ങും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Keywords: News,World,international,Technology,Police,Top-Headlines,Accused,Crime,Kills, San Francisco Police Seek Permit That Would Give Robots the Right to Kill
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.