മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവം: ആന്റില ബോംബ് ഭീഷണിക്ക് പിന്നില്‍ സചിന്‍ വാസെയാണെന്ന് എന്‍ഐഎ; ഹിരണിനെ ഗൂഢാലോചന നടത്തി വകവരുത്തുകയും ചെയ്തുവെന്ന് കുറ്റപത്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 04.09.2021) മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ഭീഷണിക്കത്തുമായി സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച പദ്ധതി ആസൂത്രണം ചെയ്തത് സചിന്‍ വാസെയാണെന്ന് എന്‍ ഐ എ. മുംബൈ പൊലീസ് മുന്‍ ഓഫിസര്‍ സചിന്‍ വാസെയ്ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പിച്ചു. 200 സാക്ഷികളെ വിസ്തരിച്ച് 10,000 പേജുള്ള കുറ്റപത്രമാണ് സമര്‍പിച്ചിരിക്കുന്നത്.
Aster mims 04/11/2022

സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ മൃതദേഹം കടലിടുക്കില്‍ കണ്ടെത്തിയ കേസിലും പ്രത്യേക കുറ്റപത്രം സമര്‍പിച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്ക് സമീപം ജലാറ്റിന്‍ സ്റ്റികുകള്‍ നിറച്ച വാഹനം ഭീഷണിക്കത്തുമായി ഉപേക്ഷിച്ച പദ്ധതി ആസൂത്രണം ചെയ്തത് സചിന്‍ വാസെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പൊലീസില്‍ തന്റെ സ്വാധീനം വര്‍ധിപ്പിക്കാനാണ് സചിന്‍ വാസെ പദ്ധതി ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവം: ആന്റില ബോംബ് ഭീഷണിക്ക് പിന്നില്‍ സചിന്‍ വാസെയാണെന്ന് എന്‍ഐഎ; ഹിരണിനെ ഗൂഢാലോചന നടത്തി വകവരുത്തുകയും ചെയ്തുവെന്ന് കുറ്റപത്രം


ഭീഷണിക്കത്തുമായി വാഹനം ഉപേക്ഷിച്ച സംഭവം വിവാദമായതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാസെ, ഹിരണിനെ നിര്‍ബന്ധിച്ചു. എന്നാല്‍ ഹിരണ്‍ നിരസിച്ചതോടെ സുനില്‍ മാനെയുമായി ചേര്‍ന്ന് അദ്ദേഹത്തെ വകവരുത്താന്‍ സചിന്‍ ഗൂഢാലോചന നടത്തിയതായും എന്‍ ഐ എ കണ്ടെത്തി. മാനെ, ഹിരണിനെ തട്ടിക്കൊണ്ടുപോയി സന്തോഷ് ഷെലാര്‍, ആനന്ദ് യാദവ്, സതീഷ് മൊത്കുരി, മനീഷ് സോണി എന്നിവര്‍ക്ക് കൈമാറിയെന്നും അവര്‍ അദ്ദേഹത്തെ കൊന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

അതേസമയം അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിനെക്കുറിച്ച് കേസ് ആദ്യം അന്വേഷിച്ച സചിന്‍, സംഭവത്തിന് പിന്നില്‍ ജയ്ഷ് ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയാണെന്നാണ് പ്രഖ്യാപിച്ചത്. വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യവസായിയായ മന്‍സുഖ് ഹിരണിനെക്കൊണ്ട് പരാതി കൊടുപ്പിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹിരണിനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

തുടര്‍ന്ന് സുനില്‍ മാനെയാണ് ഹിരണിനെ പിടികൂടി വകവരുത്തിയത്. ഹിരണിന്റെ  മൃതദേഹം കടലിടുക്കില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഹിരണിന്റെ മരണത്തിനു പിന്നില്‍ സചിന്‍ വാസെ ആണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചതോടെയാണ് അന്വേഷണം ആ വഴിക്ക് തിരിഞ്ഞത്. പിന്നീട് അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. 

സചിന്‍ ഉള്‍പെടെ 10 പ്രതികളാണ് കേസിലുള്ളത്. മുംബൈ പൊലീസില്‍നിന്ന് പുറത്താക്കപ്പെട്ട സചിന്‍, സഹായിയായ എന്‍കൗന്‍ഡര്‍ സ്പെഷലിസ്റ്റ് പ്രദീപ് ശര്‍മ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്.

Keywords:  News, National, India, Mumbai, Case, Murder case, NIA, Police men, Crime, Sachin Vaze Planted Explosives Outside Antilia; Plotted To Murder Mansukh Hiren: NIA's Chargesheet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia