Remanded | വസ്ത്രാലയം അഗ്നിക്കിരയാക്കിയെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

 


തലശേരി: (www.kvartha.com) പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരില്‍ ഓടക്കായന്റെവിടെ നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീഗുരുദേവ വസ്ത്രകട തീ കൊളുത്തി കത്തിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ 15ന് പുലര്‍ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആര്‍എസ്എസ് പൊയിലൂര്‍ ശ്രീനാരായണ ശാഖ മുഖ്യശിക്ഷക് റിലീഷിനെ (33) യാണ് കൊളവല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
        
Remanded | വസ്ത്രാലയം അഗ്നിക്കിരയാക്കിയെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടിവി പ്രതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. വിഷു - പെരുന്നാള്‍ പ്രമാണിച്ചു കച്ചവടത്തിന് വേണ്ടി കൊണ്ടുവന്ന തുണിത്തരങ്ങളും, കടയില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു പോയിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏപ്രില്‍ 14ന് രാത്രി റിലീഷും സംഘവും കടയുടമ നാരായണനുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Kerala-News , Kannur-News, Crime, Crime-News, Malayalam News, Remanded, RSS worker remanded in case of setting fire to Textile shop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia