പാലക്കാട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു; ആക്രമിച്ചത് 2 ബൈകിലെത്തിയ അഞ്ചംഗ സംഘമെന്ന് റിപോര്‍ട്

 


പാലക്കാട്: (www.kvartha.com 16.04.2022) പാലക്കാട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്. പാലക്കാട് മേലാമുറിയില്‍ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. 
                  
പാലക്കാട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു; ആക്രമിച്ചത് 2 ബൈകിലെത്തിയ അഞ്ചംഗ സംഘമെന്ന് റിപോര്‍ട്

പാലക്കാട്ടെ എസ് കെ ഓടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈകുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കൊലപ്പെടുത്തിയതിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് മറ്റൊരു കൊലപാതക ശ്രമം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്ന സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം.

പാലക്കാട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു; ആക്രമിച്ചത് 2 ബൈകിലെത്തിയ അഞ്ചംഗ സംഘമെന്ന് റിപോര്‍ട്


പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈകില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തുനിന്ന് ഇടിച്ചു വീഴ്ത്തിയാണ്  വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Keywords:  News, Kerala, State, Palakkad, Crime, Trending, Attack, Murder case, Top-Headlines, Injured, Hospital, RSS Leader attacked in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia