ഡെല്‍ഹി കോടതിയിലെ വെടിവയ്പ് ആസൂത്രിതമെന്ന് പൊലീസ് കമീഷണര്‍; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു
Sep 25, 2021, 13:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) ഡെല്‍ഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവയ്പിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതായി ഡെല്‍ഹി പൊലീസ് കമീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.
സംഭവം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വിശദമായ അന്വേഷണത്തിന് വേണ്ടിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെല്‍ഹിയിലെ അഭിഭാഷക സംഘടനകള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് രോഹിണി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ വെടിവയ്പ് നടത്തിയത്. ഏറ്റുമുട്ടലില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ കുറ്റവാളി ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍ ആക്രമണം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവയ്പ്പില്‍ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദര്‍ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയില്‍ ഹാജരാക്കി. ഈ സമയം 207 ആം നമ്പര്‍ കോടതി മുറിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അഭിഭാഷക വേഷത്തില്‍ എത്തിയ അക്രമികള്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ഡെല്‍ഹി പൊലീസ് അക്രമികളെ നേരിട്ടു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു. വെടിവയ്പ്
നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അതിനിടെ കുറ്റവാളി ഗോഗിയേയും മറ്റുള്ളവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

