Arrested | പൂട്ടിയിട്ട വീട്ടില്‍ കവര്‍ച: 3 അംഗ സംഘം അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയിലെ പയ്യാമ്പലം ബീചിനടുത്ത് കവര്‍ച നടത്തിയ കേസില്‍ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍. പയ്യാമ്പലം കുനിയില്‍ പാലത്തെ നക്ഷത്ര എന്ന വീട്ടില്‍ കവര്‍ച നടത്തിയ കേസില്‍ മൂന്നുപേരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ രവീന്ദ്ര പാല്‍ (28), റംബാറോസ് (26), ന്യൂഡെല്‍ഹിയിലെ മഹേന്ദ്ര (50) എന്നിവരാണ് അറസ്റ്റിലായത്.
          
Arrested | പൂട്ടിയിട്ട വീട്ടില്‍ കവര്‍ച: 3 അംഗ സംഘം അറസ്റ്റില്‍

വീട്ടുകാര്‍ 10 ദിവസം മുമ്പ് വീട് പൂട്ടി മലപ്പുറത്ത് പോയതായിരുന്നു. ഒരു പവനും 7000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം ബാങ്ക് ലോകറില്‍ വെച്ചതിനാലാണ് നഷ്ടപ്പെടാതിരുന്നത്. ഉത്തര്‍പ്രദേശ്, ഡെല്‍ഹി എന്നിവിടങ്ങില്‍ അഞ്ച് മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌ഐ നസീബ്, എഎസ്‌ഐ അജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, രജീഷ്, നവീന്‍, ജിഷ്ണു എന്നിവരുമുണ്ടായിരുന്നു പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Investigates, Theft, Robbery, Robbery in locked house: 3 arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia