Robbery | കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വീണ്ടും കവര്‍ച: പൂട്ടിയിട്ട വീട്ടില്‍ നിന്നും 25 പവന്‍ കവര്‍ന്നു
Nov 9, 2022, 21:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയില്‍ വീണ്ടും കവര്‍ച. വീടുപൂട്ടി വീട്ടുകാര്‍ ടൗണില്‍ പോയി തിരിച്ചു വരുമ്പോഴേക്കും വീട് കുത്തിതുറന്ന് 25 പവനോളം ആഭരണങ്ങള്‍ കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. കണ്ണൂര്‍സിറ്റിയില്‍ ആനയിടുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് താമസിക്കുന്ന സിദ്ദീഖി(57)ന്റെ വീട് കുത്തിതുറന്നാണ് കവര്‍ച നടത്തിയത്.
വീട്ടുകാര്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു. രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലേയും മറ്റും വസ്ത്രങ്ങളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച 25 പവനോളം ആഭരണങ്ങള്‍ മോഷണം പോയത് മനസിലായത്.
വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് സിറ്റി പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Latest-News, Kerala, Kannur, Top-Headlines, Investigates, Crime, Robbery, Theft, Robbery in Kannur corporation limits: Stolen 25 pavan gold.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.