Robbery Attempt | 'തലശേരിയില്‍ വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ചാശ്രമം': പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) തലശേരി: മുകുന്ദ് മല്ലാര്‍ റോഡില്‍ നരസിംഹം ക്ഷേത്രത്തിന് പിന്‍വശമുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കത്തി കാട്ടി കവര്‍ച ചെയ്യാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് ഞായറാഴ്ച അന്വേഷണം ശക്തമാക്കി. ക്ഷേത്രം പുജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാ ജി ഭട്ടിന്റെ സ്വര്‍ണ ഭാരണങ്ങളാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കവര്‍ച ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഞായറാഴ്ച രാവിലെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.
           
Robbery Attempt | 'തലശേരിയില്‍ വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ചാശ്രമം': പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

മാസ്‌ക് അണിഞ്ഞെത്തിയ യുവാവാണ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രസന്നാ ജി യുടെ ആഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നാണ് മൊഴി. മഠത്തിന്റെ മതില്‍ ചാടിയാണ് മോഷ്ടാവ് എത്തിയത്. പിടിവലിക്കിടയില്‍ പ്രസന്നാ ജിക്ക് നിസാര പരുക്കേറ്റു. ഇവരുടെ മൊഴി തലശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കുറിച്ചു സുചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലിസ് അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Thalassery, Top-Headlines, Crime, Investigates, Robbery, Theft, Robbery attempt in Thalassery: Elderly woman threatened with knife; Police intensified investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia