Robbery | മാടായിക്കാവില്‍ കവര്‍ചാ ശ്രമം; പൊലീസ് അന്വേഷണമാരംഭിച്ചു
Jan 13, 2023, 20:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വടക്കെ മലബാറിലെ ദേവി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ മാടായിക്കാവില്‍ (മാടായി ശ്രീതിരുവര്‍ കാട്ട്കാവ്) കവര്‍ചാ ശ്രമം. ക്ഷേത്രത്തിലെ അടിച്ച് തെളിക്കായി എത്തിയ ജീവനക്കാരനാണ് നട തുറന്ന നിലയില്‍ കണ്ടത്. വെള്ളിയാഴ്ച പുലര്‍ചെയ്ക്കാണ് സംഭവം. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹിയെയും മറ്റും വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള വടക്കേ നട കുത്തിതുറന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കയറിയത് എന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിനകത്തെ പ്രധാന ശ്രീകോവിനോട് ചേര്‍ന്ന ക്ഷേത്രപാലകന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വെള്ളിമാലയാണ് കവര്‍ച ചെയ്തത്. മാലനടയില്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.
ക്ഷേത്രത്തില്‍ എട്ട് നിരീക്ഷണ ക്യാമറകളും രണ്ട് സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. എന്നാല്‍ നീരീക്ഷണ കാമറ ദൃശ്യങ്ങളിലൊന്നും മോഷ്ടാവിന്റെ ദൃശ്യം വ്യക്തമല്ല. ക്ഷേത്രം മാനജര്‍ നാരായണപിടാരര്‍ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ ടിഎന്‍ സന്തോഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Robbery, Theft, Crime, Investigates, Complaint, Temple, Robbery attempt in Madayi Kavu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.