കവര്‍ച്ചാ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെട്ടി പരിക്കേല്‍പ്പിച്ചു

 


ADVERTISEMENT

ചെങ്ങന്നൂര്‍ : (www.kvartha.com 08.02.2018) കവര്‍ച്ചാ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചു. പുലിയൂര്‍ കടമ്പനാട് കിഴക്കേതില്‍ സജി പി.വര്‍ഗീസിന്റെ മകന്‍ സിബിന്‍ ഗീവര്‍ഗ്ഗീസ്(17) നാണ് പരിക്കേറ്റത് .വടിവാള്‍ക്കൊണ്ട് വയറിന് വെട്ടേറ്റ സിബിന് 14 തുന്നലുകള്‍ വേണ്ടിവന്നു . തിങ്കളാഴ്ച രാത്രി 11.45 ഓടെ അടുക്കള വാതില്‍ തുറന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങി ശൗചാലയത്തിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ 2 അംഗ സംഘത്തെക്കണ്ട് സിബിന്‍ ഭയന്നു നിലവിളിച്ചു. നിലവിളി കേട്ട് സംഘത്തിലെ ഒരാള്‍ വടിവാള്‍കൊണ്ട് വയറ്റത്തു വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പാന്റും ,ഷര്‍ട്ടും ധരിച്ചിരുന്ന അക്രമികള്‍ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ചോരയില്‍ കുതിര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന സിബിനെ ഉടന്‍ തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാവേലിക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവര്‍ച്ചാ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെട്ടി പരിക്കേല്‍പ്പിച്ചു


സംഭവത്തിനു മുന്‍പ് ഇവരുടെ സമീപ വീടായ പെരിയാന്തറ അനിയന്‍, തങ്കച്ചന്‍ എന്നിവരുടെ വീടുകളിലെ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടതിനെത്തുടര്‍ന്ന് അക്രമികള്‍ ഓടി മറയുകയായിരുന്നു. ആല ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സിബിന്‍. കൂലിപ്പണിക്കാരനായ അച്ഛന്‍ സജി, വീട്ടമ്മയായ മാതാവ് രാജി, മൂത്ത സഹോദരന്‍ സാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വീട്ടില്‍ താമസം. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, Student, Crime, Attack, Injured, Hospital, Police, Case, Robber's attacked school student.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia