ടി പി വധം: ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിമിതിയുണ്ടെന്ന് ആര്‍ എം പി

 



ടി പി വധം: ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിമിതിയുണ്ടെന്ന് ആര്‍ എം പി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച്  സി ബി ഐ അന്വേഷണം നടത്തണമെന്ന് റവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.  കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ സി പി എം ശക്തമായ ഇടപെടല്‍ നടത്തുന്ന സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ആര്‍ എം പി നേതാക്കള്‍ പറഞ്ഞു.

കേസിലെ പ്രതികളെ ആസൂത്രിതമായി സി പി എം ഒളിവില്‍ പാര്‍പ്പിച്ചിട്ടുണ്ട്.  ഗൂഢാലോചനയും അന്വേഷിക്കണം.ഇപ്പോള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സി പി എമ്മിലെ ഉന്നതര്‍ക്കെതിരെ അന്വേഷണത്തിന് പരിമിതികളുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സി പി എം നേതാക്കള്‍ക്ക് വധത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അറിയാതെ സംഭവം നടക്കില്ല.വധത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും വെളിച്ചത്ത് കൊണ്ടു വരണമെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ആര്‍ എം പി നേതാക്കള്‍ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധത്തില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍  ക്രൈംബ്രാഞ്ച് ഓഫിസില്‍ യോഗത്തിലാണ് പ്രത്യേക അന്വേഷണസംഘം  തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഡിജിപിക്കു പുറമെ എസ്പി അനൂപ് കുരുവിള ജോണ്‍, ഡിവൈഎസ്പിമാരായ ഷൗക്കത്തലി, ജോസി ചെറിയാന്‍, സന്തോഷ്, സിഐ ബെന്നി എന്നിവര്‍ പങ്കെടുത്തു.

SUMMARY:  Revolutionary Marxist Party today demanded a CBI probe into the case regarding the 'conspiracy' to murder Marxist rebel and RMP leader T P Chandrasekharan in 2009. Speaking to mediapersons here, N Venu, RMP State Secretary, alleged that top CPI(M) leaders have a role in the conspiracy and that party had been trying to sabotage the case in the last four months.

SUMMARY: The Special Investigation Team, investigating ,  Revolutionary Marxist Party, RMP, T P Chandrasekharan, chargesheet ,  RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju,  P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia