പാക് യുവതിയുടെ മൂക്ക് മുറിച്ചെടുത്തു

 



പാക് യുവതിയുടെ മൂക്ക് മുറിച്ചെടുത്തു
ലാഹോര്‍: പാകിസ്ഥാനില്‍ യുവതിയുടെ മൂന്ന് അക്രമിസംഘം മുറിച്ചുമാറ്റി.പഞ്ചാബ് പ്രവിശ്യയില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയുടെ മൂക്കാണ് മൂന്നംഗ സംഘം മുറിച്ചെടുത്തത്. റുഖിയ ബീബിയെന്ന യുവതിയാണ് അക്രമത്തിനു ഇരയായത്. ഫൈസലാബാദ് ജില്ലയിലാണ് സംഭവം.

മെഹര്‍ നഗരത്തില്‍ താമസിക്കുന്ന സഹോദരിയെ സന്ദര്‍ശിച്ചശേഷം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയായിരുന്നു റുഖിയയ്ക്കു നേരെ ആക്രമണമുണ്ടായത്. ഭര്‍ത്താവ് ഖുലാം ഖമറിനെയും റുഖിയയെയും സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഖമറിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് അക്രമിസംഘം റുഖിയയുടെ മൂക്ക് മുറിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഖുര്‍ബാന്‍ അലി, താഹിര്‍ മഝൂദ്, മുഹമ്മദ് സലീം എന്നിവരാണ് സംഭവത്തിനു പിന്നിലെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. നേരത്തെ ഇവര്‍ക്കെതിരെ ഒരു ക്രിമിനല്‍ കേസില്‍ റുഖിയ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അക്രമി സംഘത്തെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

SUMMARY: Three people cut off the nose of a woman in Pakistan's Punjab province for pursuing a criminal case against them, police said

key words: woman , Pakistan, Punjab province, police , Faisalabad ,  Lahore,  provincial capital, Ruqqaya Bibi ,  husband , Mehr Town , case , registered a case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia