ഡെല്‍ഹിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മുന്‍ വിദേശകാര്യമന്ത്രാലയ ജീവനക്കാരന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം; കൊലയ്ക്കുശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു
Jun 21, 2020, 17:54 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.06.2020) ഡെല്‍ഹിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മുന്‍ വിദേശകാര്യമന്ത്രാലയ ജീവനക്കാരന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. കൊലയ്ക്കുശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. വിദേശകാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബി ആര്‍ ചൗള(94)യുടെ ഭാര്യ കാന്ത ചൗള(88)യാണ് മോഷ്ടാക്കളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡെല്‍ഹിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവില്‍ ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കാന്തയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് മോഷ്ടാക്കള്‍ ആക്രമിച്ചത്. രണ്ടു മക്കളുടെ മരണത്തിനുശേഷം ഏതാനും വര്‍ഷങ്ങളായി ചൗളയും കാന്തയും തനിച്ചായിരുന്നു താമസം. ഇവരുടെ കെട്ടിടത്തില്‍ അടുത്തിടെ ജോലിക്കു ചേര്‍ന്ന സുരക്ഷാജീവനക്കാരനും രണ്ടോ മൂന്നോ കൂട്ടാളികളും ചേര്‍ന്നാണ് മോഷണത്തിനായി ദമ്പതികളുടെ വീട്ടില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു.
വീടിനുള്ളില്‍ കടന്ന മോഷ്ടാക്കാള്‍ ദമ്പതിമാരെ കീഴ്പ്പെടുത്തുകയും സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മോഷണശ്രമം തടയാന്‍ കാന്ത ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളുടെ കിടപ്പുമുറിയില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു.
മോഷ്ടാക്കള്‍ പോയതിനു പിന്നാലെ വീടിനു പുറത്തെത്തിയ ചൗള വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാന്തയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള സംഘങ്ങളെ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Retired Foreign Ministry Officer's Wife Stabbed To Death By Robbers In Delhi,News, New Delhi, Killed, Crime, Criminal Case, Robbery, theft, Police, CCTV, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.