Arrested | അസം സ്വദേശിയെ കുത്തിക്കൊന്ന കേസില്‍ ബന്ധു അറസ്റ്റില്‍
Oct 23, 2022, 23:06 IST
കണ്ണൂര്‍: (www.kvartha.com) കണ്ണപുരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇതരസംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ പൊലിസ് പ്രതിയെ പിടികൂടി. കണ്ണപുരം അയ്യോത്താണ് ഞായറാഴ്ച വൈകുന്നേരം അക്രമം നടന്നത്. ആസാം സ്വദേശിയായ പ്രഹ്‌ളാദ് ബാറൂഹാ(37)ണ് കൊല്ലപ്പെട്ടത്.
കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയും പ്രഹ്ളാദിന്റെ ബന്ധുവുമായ ആസാം ലഖിം പൂര്‍ ജില്ലയിലെ ജഗത് ഗൊഗോയിയെയാ(35)ണ് കണ്ണപുരം പൊലിസ് അറസ്റ്റു ചെയ്തത്. കുടുംബപ്രശ്നത്തിനിടെ യുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പ്രഹ്ളാദിന് കുത്തേറ്റത്. കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Murder, Stabbed, Relative arrested in the case of stabbing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.