Court Ruling | 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം തന്നെ; ഭാര്യയാണോ അല്ലയോ എന്നതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് കോടതി

 
Relation with Underage Wife is Molest, Rules Bombay High Court

Photo Credit: Website / Bombay High Court

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേസ് പരിഗണിച്ചത് ജസ്റ്റിസ് ജിഎ സനപ് അധ്യക്ഷനായ ബെഞ്ച് 
● പ്രതിക്ക് കീഴ്ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു
● പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല
● ഗര്‍ഭിണിയായതോടെ വിവാഹം കഴിച്ചു
● പരാതിയുമായി കോടതിയെ സമീപിച്ചത് ദാമ്പത്യബന്ധം വഷളായതോടെ

മുംബൈ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന നിരീക്ഷണവുമായി ബോംബൈ ഹൈകോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് 10 വര്‍ഷം തടവ് വിധിച്ച് നാഗ്പുര്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

Aster mims 04/11/2022


18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് വ്യക്തമാക്കിയ ബോംബൈ ഹൈകോടതി അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് ജിഎ സനപ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദത്തിന് നിയമപരമായി സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് പ്രതിക്ക് കീഴ്ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം. പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും കേസും പരാതിയുമൊക്കയായി മുന്നോട്ടുപോകുകയും ചെയ്തു. പിന്നീട് യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ദാമ്പത്യബന്ധം വഷളായതോടെയാണ് യുവതി ഇയാള്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

#LegalVerdict, #BombayHighCourt, #UnderageMarriage, #StatutoryMolest, #WomensRights, #ChildProtection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia