കുറ്റകൃത്യങ്ങളുടെ കുപ്രസിദ്ധികള്‍ക്ക് ശേഷം മാനസാന്തരപ്പെട്ട് ചാരിറ്റി നടത്തിയിരുന്ന അധോലോക നേതാവ് മുത്തപ്പ റായ് അസുഖം ബാധിച്ചു മരിച്ചു

 


ADVERTISEMENT

ബെംഗളൂരു: (www.kvartha.com 15.05.2020) കര്‍ണാടകയിലെ അധോലോക നായകന്‍ 68 വയസുകാരനായിരുന്ന എന്‍ മുത്തപ്പ റായ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. ബ്രെയിന്‍ കാന്‍സറിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്.

തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്. യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തെ പ്രധാനിയായി മാറി. കൊലപാതകം, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.

കുറ്റകൃത്യങ്ങളുടെ കുപ്രസിദ്ധികള്‍ക്ക് ശേഷം മാനസാന്തരപ്പെട്ട് ചാരിറ്റി നടത്തിയിരുന്ന അധോലോക നേതാവ് മുത്തപ്പ റായ് അസുഖം ബാധിച്ചു മരിച്ചു

രാജ്യം വിട്ട മുത്തപ്പയെ 2002-ല്‍ യുഎഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, കര്‍ണാടക പോലീസ് തുടങ്ങി നിരവധി ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പല കേസുകളിലും വെറുതെ വിടുകയായിരുന്നു.

കുറ്റകൃത്യങ്ങളുടെ കുപ്രസിദ്ധികള്‍ക്ക് ശേഷം മാനസാന്തരപ്പെട്ട് ചാരിറ്റി നടത്തിയിരുന്ന അധോലോക നേതാവ് മുത്തപ്പ റായ് അസുഖം ബാധിച്ചു മരിച്ചു

തുടര്‍ന്ന് മാനസാന്തരപ്പെട്ട മുത്തപ്പ ജയ കര്‍ണാടക എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടന രൂപീകരിച്ചു. പിന്നാലെ തുളു, കന്നഡ സിനിമകളിലും അഭിനയിച്ചു. ബോളിവുഡ് ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ മുത്തപ്പയുടെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്‌തെങ്കിലും ഇതുവരെ അത് തീയേറ്ററിലെത്തിയിട്ടില്ല.

കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊതുസമൂഹവുമായുള്ള ഇടപെടല്‍ കുറയ്ക്കുകയും ജയ കര്‍ണാടക എന്ന തന്റെ സംഘടനയിലെ ഭാരവാഹിത്വം ഒഴിയുകയും ചെയ്തു. മുത്തപ്പയുടെ മൃതദേഹം ബിദാദിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords:  News, Bangalore, Karnataka, Cancer, Death, Crime, criminal-participate, Charity, Police, Funeral, Reformed underworld Don N Muthappa Rai Died 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia