SWISS-TOWER 24/07/2023

Arrested | സഹപാഠികളായ 4 ആണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തതായി പരാതി; പിന്നാലെ ബന്ധുക്കളായ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ജയ്പൂര്‍: (KVARTHA) ലൈംഗിക പീഡനത്തിനിരയായ ബന്ധുക്കളായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. 16 വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് ഘണ്ടാലി പൊലീസ് എസ് എച് ഒ സോഹന്‍ ലാല്‍ പറയുന്നത്: കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ സഹപാഠികളായ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്ത് പെണ്‍കുട്ടികള്‍ ജീവനൊടുക്കി.

പെണ്‍കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ പ്രതികളായ സര്‍കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ നാല് ആണ്‍കുട്ടികള്‍ക്കെതിരെ പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമടക്കം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ഒരു പ്രതി നാടുവിട്ടു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചു.

വിഷം കഴിച്ച് മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും എസ് എച് ഒ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ രാജസ്താന്‍ സര്‍കാരിനെതിരെ ബിജെപി അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്ത് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും വിദ്യാര്‍ഥിനികള്‍ പോലും അക്രമിക്കപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷി എംപി ആരോപിച്ചു.

Arrested | സഹപാഠികളായ 4 ആണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തതായി പരാതി; പിന്നാലെ ബന്ധുക്കളായ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

 

Keywords: News, National, National-News, Crime, Crime-News, Jaipur News, Rajasthan News, Pratapgarh News, Ghantali Area, Teen Cousins, Found Dead, Assaulted, Schoolmates, Accused, Arrested, Police, Rajasthan: Teen Cousins Found Dead After Alleged Assaulted By Schoolmates accused arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia