Tantrik Arrested | വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്ന ശരീരങ്ങള്‍ കണ്ടെത്തിയ സംഭവം; അധ്യാപക ദമ്പതികളെ പശ ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയെന്ന കേസില്‍ 55-കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍

 



ഉദയ്പുര്‍: (www.kvartha.com) വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്ന ശരീരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അധ്യാപകരായ യുവാവിനേയും യുവതിയേയും പശ ഒഴിച്ച് ആക്രമിച്ചശേഷം 55-കാരനായ വ്യാജസിദ്ധന്‍ കൊലപ്പെടുത്തുകായിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. ഇതോടെ കേസിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന പൊലീസിന്റെ ധാരണയാണ് തെറ്റിയിരിക്കുന്നത്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നവംബര്‍ 18 ന് രാജസ്താനിലെ ഉദയ്പുരിലെ കേലാഭബാവഡിയിലെ വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്ന ശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജസിദ്ധന്‍ ഭലേഷ് കുമാര്‍ പിടിയിലായത്.

മരിച്ച രണ്ട് പേരും വ്യത്യസ്ത ജാതികളില്‍പെട്ടവരായതിനാല്‍ കേസിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് കരുതിയത്. അധ്യാപകനായ രാഹുല്‍ മീനയും (30) സോനു കുന്‍വറുമാണ് (28) കൊല്ലപ്പെട്ടത്. 

രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള വിവാഹിതരായ ഇവര്‍ ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്‌നാഗ് ബാവ്ജി ക്ഷേത്ര സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഈ ബന്ധത്തിന്റെ പേരില്‍ രാഹുല്‍ തന്റെ ഭാര്യയുമായി നിരന്തരം കലഹത്തിലായി. ഇതേ തുടര്‍ന്ന് രാഹുലിന്റെ ഭാര്യ വ്യാജ സിദ്ധന്‍ ഭലേഷ് കുമാറിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇയാള്‍ നാട്ടുകാര്‍ക്ക് ഏലസുകളും മറ്റും വിറ്റുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tantrik Arrested | വനമേഖലയില്‍ യുവാവിന്റേയും യുവതിയുടേയും നഗ്ന ശരീരങ്ങള്‍ കണ്ടെത്തിയ സംഭവം; അധ്യാപക ദമ്പതികളെ പശ ഒഴിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയെന്ന കേസില്‍ 55-കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍


അതേസമയം, കൊല്ലപ്പെട്ട സോനുവിനെ ഭലേഷ് കുമാറിനും ഇഷ്ടമായിരുന്നു. ഇതോടെ രാഹുലും സോനുവും തമ്മിലുള്ള ബന്ധം ഇയാള്‍ രാഹുലിന്റെ ഭാര്യയെ അറിയിച്ചു. ഇക്കാര്യം അറിഞ്ഞ രാഹുലും സോനുവും ചേര്‍ന്ന് വ്യാജ പീഡന പരാതി നല്‍കുമെന്ന് പറഞ്ഞ് ഭലേഷിനെ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി താനുണ്ടാക്കിയ സല്‍പേരിന് കോട്ടം തട്ടുമെന്ന് ഭയന്ന വ്യാജ സിദ്ധന്‍ ഭലേഷ് കുമാര്‍ ഇരുവരെയും കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

ഇതിനായി ഇയാള്‍ 50 ഫെവിക്വിക് പശയുടെ ട്യൂബുകള്‍ വാങ്ങി. ട്യബിലുള്ള പശയെല്ലാം ഒരു കുപ്പിയിലൊഴിച്ചുവെച്ചു. കമിതാക്കള്‍ കാട്ടിനുള്ളിലെ രഹസ്യ സ്ഥലത്ത് സ്ഥിരമായി കണ്ടുമുട്ടാറുള്ള വിവരം അറിയാവുന്ന ഭലേഷ് നവംബര്‍ 15 ന് ഇവര്‍ രഹസ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. അവരുടെ ശാരീരിക ബന്ധത്തിനിടെ എത്തി കയ്യില്‍ കരുതിയ പശ ഇവര്‍ക്ക് മേല്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലും കത്തിയും ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചു.

വേഗം ഒട്ടിപ്പിടിക്കുന്ന പശയായതിനാല്‍ രാഹുലിന്റേയും സോനുവിന്റേയും തൊലി പരസ്പരം ഒട്ടിച്ചേര്‍ന്നു. വേര്‍പെടുത്താനുള്ള ശ്രമത്തിനിടെ ഇരുവരുടേയും തൊലി ഉരിഞ്ഞുപോവുന്ന അവസ്ഥയെത്തി. ശരീരം ഒട്ടിപ്പിടിച്ചതോടെ സിദ്ധന്‍ രാഹുലിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ അവിടെ നിന്നും കടന്നുകളഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ നഗ്നരായാണ് ഇരുവരുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി 50 സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും 200 ഓളം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യാജ സിദ്ധനായ  ഭലേഷ് കുമാര്‍ സംശയത്തിന്റെ നിഴലിലായതോടെ ഇയാളെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Rajasthan,Crime,Killed,Arrest,Accused,Police,Local-News,Teachers,Couples, Rajasthan: Tantrik arrested to kill couple 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia