SWISS-TOWER 24/07/2023

Molestation | വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനോട് ക്രൂരത; 6 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

 


ദിസ്പുര്‍: (KVARTHA) വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. കൗമാരക്കാരിയെ ആള്‍കൂട്ടത്തിനിടിയില്‍വെച്ച് ആരുമറിയാതെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ആറ് വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. രാജസ്താനിലെ ദൗസ ജില്ലയിലാണ് സംഭവം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദൗസ വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്: വ്യാഴാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് എല്ലാവരും തിരിച്ച് പോയി. ഇതിനിടെ വീട്ടിലേക്ക് മടങ്ങിയെത്തിയ ആറ് വയസുകാരിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.


Molestation | വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനോട് ക്രൂരത; 6 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി



Keywords: News, National, National-News, Crime, Crime-News, Rajasthan, Complaint, FIR, Registered, Mahila Thana News, Dausa News, Police, Jaipur News, Minor Girl, Molested, Wedding Function, Rajasthan: Six-Year-Old Girl Molested At Wedding Function In Dausa.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia