Police Custody | 'ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തി'; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു
Sep 2, 2023, 12:20 IST
ജയ്പുര്‍: (www.kvartha.com) പ്രതാപ്ഗഡ് നിചാല്‍ കോട്ട ഗ്രാമത്തില്‍ ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിയതായി പരാതി. യുവതി മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ച(31.08.2023)യാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാല്‍, യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ നടത്തുന്ന സമയത്തും യുവതിയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും കാണാന്‍ കഴിയും. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചിലരുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നും ശനിയാഴ്ച (02.09.2023) രാവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും, പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ ഗ്രാമത്തില്‍ കാംപ് ചെയ്യുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Rajasthan, Jaipur, Crime, Made, Walk, Road, Man, Attacked, Tribal woman, Police, Chief Minister, Footage, Rajasthan News, Jaipur News, Assaulted, Tribal Woman, Crime News, National, National News, Rajasthan man assaulted tribal woman, suspecting that she was having an affair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.