തെരുവുനായ്ക്കളെ പേടിയാണെന്ന് പറഞ്ഞ് 7 വയസുകാരിയെ കൂടെക്കൂട്ടി; പിന്നീട് കണ്ടെത്തിയത് ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടനിലയില്‍; മൃതദേഹത്തിനരികെ ചിപ്‌സിന്റെ പാകെറ്റുകളും, ബിസ്‌കെറ്റും; അയല്‍വാസിയായ പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം
Sep 22, 2021, 17:03 IST
ജയ്പുര്‍: (www.kvartha.com 22.09.2021) തെരുവുനായ്ക്കളെ പേടിയാണെന്ന് പറഞ്ഞ് ഏഴു വയസുകാരിയെ കൂടെക്കൂട്ടി. പിന്നീട് കണ്ടെത്തിയത് ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടനിലയില്‍. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികെ ചിപ്‌സിന്റെ പാകെറ്റുകളും, ബിസ്‌കെറ്റും കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.
രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. അയല്‍വാസിയായ ഏഴുവയസുകാരിയെ ദിനേശ് എന്ന 20കാരനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ചൊവ്വാഴ്ച വൈകിട്ടാണ് ദിനേശ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വൈകിട്ട് മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ നാലുകിലോമീറ്റര്‍ അകലെ നിന്നും മദ്യപിച്ചനിലയില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.
അയല്‍ക്കാരനായ ദിനേശ് കഴിഞ്ഞദിവസം വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. തിരികെപോകുന്നതിന് മുമ്പ് വഴിയില്‍ തെരുവുനായ്ക്കളുണ്ടെന്നും തനിക്ക് പേടിയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഏഴ് വയസുകാരിയെയാണ് ഇയാളുടെ കൂടെ അയച്ചത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. പൊലീസിലും വിവരമറിയിച്ചു.
തിരച്ചില്‍ നടക്കുന്നതിനിടെ രാത്രി വൈകി വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ചിപ്സിന്റെ പാകെറ്റും ബിസ്‌കെറ്റുകളും ഉണ്ടായിരുന്നു. ഇതോടെ ദിനേശിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് നാല് കിലോമീറ്റര്‍ അകലെനിന്നുമാണ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ കൂടെ വീട്ടിലേക്ക് പോയ പ്രതി, ബിസ്‌കെറ്റും ചിപ്സും നല്‍കി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പിക്കുമെന്നും നാഗോര്‍ പൊലീസ് സൂപ്രന്‍ഡ് അറിയിച്ചു. പ്രതിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
Keywords: Rajasthan Girl, 7, molested, Killed By Neighbour, Body Found In Field: Cops, Jaipur, News, Local News, Molestation, Child, Killed, Police, Arrested, Crime, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.