കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; രാജ്യ സഭയില്‍ അടിയന്തിര പ്രമേയത്തിന് നോടീസ്
Aug 4, 2021, 13:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 04.08.2021) ഡെല്‍ഹിയില്‍ ഒമ്പത് വയസുള്ള ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യസഭയില്‍ അടിയന്തിര പ്രമേയത്തിന് നോടീസ്. സി പി ഐ പ്രതിനിധിയും കേരളത്തില്‍ നിന്നുള്ള അംഗവുമായ ബിനോയ് വിശ്വമാണ് ബുധനാഴ്ച അടിയന്തര പ്രമേയ നോടീസ് നല്‍കിയത്. ദലിത് കുട്ടികള്‍ക്കും സത്രീകള്‍ക്കും എതിരായ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പുരാന നങ്കലില്‍ ഒന്‍പതുവയസുകാരിയെ പൂജാരി ഉള്‍പെടെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്നത്.
അതിനിടെ, പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കൂടുംബത്തെ കാണാനെത്തിയത്. ബന്ധുക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും കുടുംബത്തിന്റെ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിച്ച് മൃതദേഹം ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഉള്‍പെടെ ഇരയുടെ കുടുബത്തിന് എതിരായി പ്രവര്‍ത്തിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരി ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ കുട്ടിയ്ക്ക് വൈദ്യുതാഘാതമേറ്റെന്നായിരുന്നു ഇവിടെയുള്ള പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കരുതെന്നും, പോസ്റ്റ്മോര്‍ടെം നടത്തിയാല്‍ അവര്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ തെറ്റിദ്ധരിപ്പിക്കാനും പൂജാരിയുള്‍പെടെ ഉള്ളവര്‍ ശ്രമിച്ചിരുന്നു. പിന്നീട് മൃതദേഹം നിര്‍ബന്ധിച്ച് ദഹിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 55 കാരനായ ശ്മശാനത്തിലെ പൂജാരി ഉള്‍പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
ബലാത്സംഗം, കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പോക്സോ, എസ്സി/എസ്ടി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ മൂന്ന് ഡോക്ടര്‍മാരുടെ ഒരു ബോര്‍ഡ് പോസ്റ്റ് മോര്‍ടെം
നടത്തും.
നടത്തും.
സംഭവം വാര്‍ത്തയാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് സംഭവത്തിലെ പൊലീസും വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന ആക്ഷേപം ഉയരുന്നത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം ഉന്നയിക്കുന്നത്. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്‌കരിക്കുന്നത് തടയാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ ചിത നാട്ടുകാര്‍ വെള്ളമൊഴിച്ചു കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞെന്നും കുടുംബം പറയുന്നു. കേസിലെ പ്രതികളെ പൊലീസ് സഹായിച്ചു. ഷോകേറ്റാണ് മകള്‍ മരിച്ചതെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിച്ചു. പരാതി പറയാന്‍ ചെന്നപ്പോള്‍ പൊലീസ് ശാരീരികമായും, മാനസികമായും പീഡിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു. അതേസമയം പരാതി പറയാന്‍ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനിലിരുത്തിയെന്നും ആക്ഷേപമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.