ഗായകന് കൊള്ളസംഘത്തെ നയിക്കാനാകുമോ? 'ഗുണ്ടാനേതാവ് ജയ്പാല്‍ ഭുളറിന്റെ അടുത്ത കൂട്ടാളിയായ' പഞ്ചാബി പാട്ടുകാരന്‍ അറസ്റ്റില്‍
Apr 9, 2022, 11:24 IST
മൊഹാലി: (www.kvartha.com 09.04.2022) കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജയ്പാല്‍ ഭുളറിന്റെ അടുത്ത കൂട്ടാളിയായി അറിയപ്പെടുന്ന പഞ്ചാബി ഗായകനെ അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്ന് രണ്ട് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചില പാട്ടുകള്‍ പാടിയിട്ടുള്ള ഹര്‍ബീര്‍ സിംഗ് സോഹല്‍ ഓസ്‌ട്രേലിയയിലും കാനഡയിലും നടത്തുന്ന കൊള്ള സംഘത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ട് ചൈനീസ് പിസ്റ്റളുകള്‍, വെടിയുണ്ട നിറയ്ക്കുന്ന മൂന്ന് ഉപകരണങ്ങള്‍ (മാഗസിനുകള്‍ ), 50 വെടിയുണ്ടകള്‍, നാല് 9എംഎം പിസ്റ്റള്‍ മാഗസിനുകള്‍ എന്നിവ സോഹലിന്റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
സോഹലും സഹായി അമൃത്പാല്‍ സിംഗ് എന്ന സത്തയും ഓസ്‌ട്രേലിയയിലും കാനഡയിലുമുള്ള തങ്ങളുടെ സംഘാംഗങ്ങളെ ഉപയോഗിച്ച് ഇന്‍ഡ്യക്കാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം കൊള്ളയടിച്ച് പണം കൈക്കലാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
2021ല്‍ ലുധിയാനയിലെ ജാഗ്രോണില്‍ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരെ (എഎസ്ഐ) കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭുള്ളറും കൂട്ടാളി ജസ്പ്രീത് സിംഗ് ജാസിയും കൊല്‍കതയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഭുള്ളറും ജാസിയും ചേര്‍ന്ന് രണ്ട് എഎസ്ഐമാരെ കൊലപ്പെടുത്തിയ ദിവസം മുതല്‍ സോഹല്‍ ഒളിവിലായിരുന്നു.
രണ്ട് എഎസ്ഐമാരുടെ കൊലപാതകത്തിലും സോഹലിനും പങ്കുണ്ടെന്ന് പൊലീസ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. സോഹലിന്റെ പേരില്‍ ലുധിയാനയിലെ ഖന്ന നഗരത്തിലും ഭുളര്‍ ഭൂമി വാങ്ങിയതായി പൊലീസ് പറഞ്ഞു.
സോഹലും സിംഗും ഖരാറില്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതായി മോഹന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) വിവേക് ഷീല്‍ സോണി പറഞ്ഞു. റെയ്ഡിനിടെ പൊലീസ് സോഹലിനെ പിടികൂടിയെങ്കിലും സിംഗ് രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്എസ്പി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.