Suitcase with Body | റെയില്‍വേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ മൃതദേഹം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
Nov 15, 2022, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിലെ ജലന്ധറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടിയുടെ അകത്ത് മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടിയിലാണ് അജ്ഞാതന്റെ മൃതദേഹം ഉണ്ടായിരുന്നത്.
സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട ചുവന്ന നിറത്തിലുള്ള പെട്ടിയെക്കുറിച്ച് രാവിലെ ഏഴ് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ മനുഷ്യ ശരീരം കണ്ടെത്തി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സിസിടിവി പരിശോധിച്ചപ്പോള്‍ സ്റ്റേഷന് പുറത്ത് ബാഗ് ഉപേക്ഷിച്ച ഒരാളെ കണ്ടെത്തിയതായും ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Punjab,Crime,Dead Body,Police, Punjab: Suitcase with body stuffed inside found in Jalandhar railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

