Bizarre | കുഞ്ഞുണ്ടാകാന്‍ യുവതിയെ ശ്മശാനത്തിലെത്തിച്ച് മനുഷ്യ അസ്ഥികള്‍ പൊടിച്ച് തീറ്റിച്ചതായി പരാതി; അമ്മായിയമ്മയും ദുര്‍മന്ത്രവാദിയും ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



പൂനെ: (www.kvartha.com) കുഞ്ഞുണ്ടാകാന്‍ യുവതിയെ മനുഷ്യ അസ്ഥികള്‍ പൊടിച്ച് തീറ്റിച്ചതായി പരാതി. യുവതിയെ ശ്മശാനത്തില്‍ എത്തിച്ച ശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദുര്‍മന്ത്രവാദി ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Aster mims 04/11/2022

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് പൂനെ പൊലീസ് പറയുന്നത്: 2019 ലാണ് യുവതി വിവാഹിതയാകുന്നത്. ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ പേരില്‍ യുവതിക്ക് എന്നും ഭര്‍തൃവീട്ടുകാരുടെ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു. 

തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ദുര്‍മന്ത്രവാദിയെ സമീപിച്ചു. യുവതിക്ക് മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികള്‍ നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ദുര്‍മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണ് ഭര്‍ത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയതെന്ന് യുവതി മൊഴി നല്‍കി. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതി മറ്റൊരു പരാതിയില്‍ ആരോപിച്ചു.

Bizarre | കുഞ്ഞുണ്ടാകാന്‍ യുവതിയെ ശ്മശാനത്തിലെത്തിച്ച് മനുഷ്യ അസ്ഥികള്‍ പൊടിച്ച് തീറ്റിച്ചതായി പരാതി; അമ്മായിയമ്മയും ദുര്‍മന്ത്രവാദിയും ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസ്


യുവതിയുടെ പരാതിയെത്തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് ദുര്‍മന്ത്രവാദി, ഭര്‍ത്താവ്, അമ്മായിയമ്മ, എന്നിവരുള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അമാവാസി രാത്രികളില്‍ ഇവരുടെ വീട്ടില്‍ അന്ധവിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും ചില ആചാരങ്ങളില്‍ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,National,India,Pune,Crime,Local-News,Case,Assault,Complaint, Police,Woman,Child,Abuse, Pune Woman Forced To Eat Powdered Human Bones To Conceive Child, 7 Charged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia