SWISS-TOWER 24/07/2023

11കാരി സ്‌കൂളിലെ വാഷ് റൂമില്‍ വച്ച് പീഡനത്തിനിരയായി; പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ പ്രതി അറസ്റ്റില്‍

 


ADVERTISEMENT

പൂനെ: (www.kvartha.com 25.03.2022) 11 വയസുകാരി സ്‌കൂളിലെ വാഷ് റൂമില്‍ വച്ച് പീഡനത്തിനിരയായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ പ്രതിയെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പൂനെ സിറ്റി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

11കാരി സ്‌കൂളിലെ വാഷ് റൂമില്‍ വച്ച് പീഡനത്തിനിരയായി; പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ പ്രതി അറസ്റ്റില്‍

പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണെന്നും ഇയാള്‍ക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്നുവെന്നും പൊലീസ് കമിഷണര്‍ അമിതാഭ് ഗുപ്ത പറഞ്ഞു. സെക്യൂരിറ്റി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളുടെയും വിവിധ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ ക്ലാസ് തുടങ്ങാനിരിക്കെയാണ് പീഡനം നടന്നത്. ക്ലാസ് തുടങ്ങുന്നതിന് കുറച്ച് മുമ്പ് പെണ്‍കുട്ടി സ്‌കൂളില്‍ വന്നിരുന്നു. പിന്നീട് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ വന്ന് പെണ്‍കുട്ടിയെ കളിസ്ഥലത്തിന് സമീപമുള്ള വാഷ്റൂം ബ്ലോകുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പീഡനവിവരം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്തുക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ പരാതിയുമായി സമീപിക്കുകയുമായിരുന്നു എന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

വാഷ്റൂം ബ്ലോകിലേക്ക് പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചെങ്കിലും ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിക്കെതിരെ ബലാത്സംഗത്തിനും കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിനും ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

Keywords: Pune girl molested in school, man known to father arrested: police, Pune, News, Molestation, Criminal Case, Crime, Arrested, Minor girls, National, Police, Local News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia