Girl Killed | തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് ആള്‍കൂട്ട ആക്രമണം; 10 വയസുകാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് പുതുക്കോട്ടയില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൗമാരക്കാരിക്ക് ദാരുണാന്ത്യം. കടലൂര്‍ സ്വദേശിനി കര്‍പ്പകാംബാള്‍ (10) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മോഷണശേഷം കുടുംബത്തോടൊപ്പം ഓടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 
Aster_MIMS

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഗണേഷ് നഗര്‍ പൊലീസ് പറയുന്നത്: തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്‍മക്കള്‍, മകള്‍ കര്‍പ്പകാംബാള്‍ എന്നിവരെയാണ് ജനക്കൂട്ടം ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്.

Girl Killed | തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ച് ആള്‍കൂട്ട ആക്രമണം; 10 വയസുകാരിക്ക് ദാരുണാന്ത്യം


ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗര്‍ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കര്‍പ്പകാംബാള്‍ മരണത്തിന് കീഴടങ്ങിയത്. കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേത്രങ്ങളിലെ മോഷണം സംബന്ധിച്ച് കീറനൂര്‍, ഉടയാളിപ്പട്ടി എന്നിവിടങ്ങളിലെ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

Keywords:  News,National,attack,Crime,Killed,Minor girls,Assault,Police,Case,Local-News,Temple,theft, Pudukottai: Girl assaulted to death for theft attempt 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia