ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന് സൈക്കോ കില്ലര്‍! ഉറങ്ങുകയായിരുന്ന സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 30കാരനില്‍ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍, കുടുംബത്തിലെ അഞ്ചും ആറും വയസുള്ള കുട്ടികളെ കൊന്നത് താന്‍, മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു
Jun 14, 2020, 14:09 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 14.06.2020) കുടുംബത്തിലെ 2 കുട്ടികളെ കൊല്ലുകയും വേറെ 3 കുട്ടികളെ കൂടി കൊല്ലാന്‍ പദ്ധതി ഇട്ടിരുന്ന സൈക്കോ കില്ലര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ എട്ടായിലെ ധര്‍മപുര്‍ സ്വദേശിയായ രാധേ ശ്യാമാണ്(30) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്യാമിനെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഉറങ്ങുകയായിരുന്ന സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് 30കാരന്‍ പിടിയിലായത്.
ശ്യാം പിടിയിലായതോടെ ഫെബ്രുവരി നാലിനും ജൂണ്‍ ഒമ്പതിനും ഇവരുടെ കുടുംബത്തില്‍ നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. ശ്യാമിന്റെ മൂത്ത സഹോദരന്റെ മകനായ സത്യേന്ദ്ര(6)യാണ് ഫെബ്രുവരി നാലിന് കൊല്ലപ്പെട്ടത്. ശ്യാമിന്റെ ബന്ധുവിന്റെ മകനായ പ്രശാന്തിനെ(5) ജൂണ്‍ ഒമ്പതിനും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈ രണ്ട് സംഭവങ്ങളിലായി ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലെ പ്രതികള്‍ നിലവില്‍ ജയിലിലാണ്. എന്നാല്‍ പിടിയിലായ ശ്യാം കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെ നേരത്തെ അറസ്റ്റിലായവര്‍ക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ ജയില്‍മോചിതരാകും. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സഹോദരനായ വിശ്വനാഥ് സിങ്ങിനെ ഉറങ്ങുന്നതിനിടെയാണ് ശ്യാം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് രണ്ട് കൊലക്കേസുകളിലും പ്രതി കുറ്റം സമ്മതിച്ചത്. പിന്നീട് വന്ന വെളിപ്പടുത്തല്‍ പൊലീസുകാരെ ഞെട്ടിച്ചു. ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
പ്രതിയുടെ മൊഴി കേട്ട് അമ്പരന്ന് പോയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇനി മൂന്ന് പേരെ കൂടി കൊലപ്പെടുത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ആളുകളെ കൊല്ലുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്നും എട്ടാ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
Keywords: News, National, India, Lucknow, Crime, Killed, Death, Accused, Police, Case, Psycho killer arrested in etah uttar pradesh
ശ്യാം പിടിയിലായതോടെ ഫെബ്രുവരി നാലിനും ജൂണ്‍ ഒമ്പതിനും ഇവരുടെ കുടുംബത്തില്‍ നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. ശ്യാമിന്റെ മൂത്ത സഹോദരന്റെ മകനായ സത്യേന്ദ്ര(6)യാണ് ഫെബ്രുവരി നാലിന് കൊല്ലപ്പെട്ടത്. ശ്യാമിന്റെ ബന്ധുവിന്റെ മകനായ പ്രശാന്തിനെ(5) ജൂണ്‍ ഒമ്പതിനും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈ രണ്ട് സംഭവങ്ങളിലായി ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലെ പ്രതികള്‍ നിലവില്‍ ജയിലിലാണ്. എന്നാല്‍ പിടിയിലായ ശ്യാം കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെ നേരത്തെ അറസ്റ്റിലായവര്‍ക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ ജയില്‍മോചിതരാകും. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സഹോദരനായ വിശ്വനാഥ് സിങ്ങിനെ ഉറങ്ങുന്നതിനിടെയാണ് ശ്യാം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് രണ്ട് കൊലക്കേസുകളിലും പ്രതി കുറ്റം സമ്മതിച്ചത്. പിന്നീട് വന്ന വെളിപ്പടുത്തല്‍ പൊലീസുകാരെ ഞെട്ടിച്ചു. ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
പ്രതിയുടെ മൊഴി കേട്ട് അമ്പരന്ന് പോയെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇനി മൂന്ന് പേരെ കൂടി കൊലപ്പെടുത്താനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ആളുകളെ കൊല്ലുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്നും എട്ടാ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

