Aaftab Poonawala | 'കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫ്താബ് പൂനവാലയുമായി ബന്ധമില്ല, തെളിയിച്ചാല്‍ രാഷ്ട്രീയം വിടും': ആരോപണമുന്നയിച്ച എഎപിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി നേതാവ്

 



ന്യൂഡെല്‍ഹി: (www.kvartha.com) അപകീര്‍ത്തികരമായി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആംആദ്മി പാര്‍ടി നേതാവ് നരേഷിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി നേതാവ് ശെഹ്‌സാദ് പൂനവാല. ഇതിന്റെ ഭാഗമായി നരേഷിന് നോടീസ് അയച്ചിട്ടുണ്ട്.

അഫ്താബുമായി ബന്ധമില്ലെങ്കില്‍ പിന്നെന്തിനാണ് ശെഹ്‌സാദ് ഓടിയൊളിക്കുന്നതെന്നാണ് എഎപി നേതാവ് നരേഷ് ബല്യാന്‍ പറഞ്ഞതെന്നാണ് ആരോപണം.  

എന്നാല്‍, 'പൂനവാല' എന്ന പേരിന്റെ പേരില്‍ തനിക്ക് കൊലപാതകിയുമായി ബന്ധമുണ്ടെന്ന് എഎപി വരുത്തി തീര്‍ക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആംആദ്മി പാര്‍ടിക്ക് ഇത് തെളിയിക്കാനായാല്‍ താന്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു.

29 കാരിയായ ശ്രദ്ധ വാല്‍കറിനെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു മുംബൈ സ്വദേശിയായ പ്രതി അഫ്താബ് അമീന്‍ പൂനവാലയെന്നാണ് പൊലീസ് കണ്ടെത്തല്‍. മെഹ്‌റോളിയില്‍ ആറ് മാസം മുന്‍പ് നടന്ന കൊലപാതകത്തില്‍ ശനിയാഴ്ച രാത്രിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Aaftab Poonawala | 'കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫ്താബ് പൂനവാലയുമായി ബന്ധമില്ല, തെളിയിച്ചാല്‍ രാഷ്ട്രീയം വിടും': ആരോപണമുന്നയിച്ച എഎപിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി നേതാവ്


മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദന്‍ വാല്‍കര്‍ നല്‍കിയ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തിലെ പല ഭാഗങ്ങളിലായി പ്രതി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. 

മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ പ്രണയത്തിലായ ശ്രദ്ധയും അഫ്താബും കുടുംബങ്ങളുടെ എതിര്‍പ് വകവയ്ക്കാതെ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ശ്രദ്ധ പതിവായി അഫ്താബിനെ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇരുവരും തര്‍ക്കം പതിവായിരുന്നുവെന്നും  മേയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Keywords:  News,National,India,New Delhi,BJP,Allegation,Complaint,Notice,Crime,Politics, Criticism, BJP,AAP,Top-Headlines,Trending, Prove my link with Aaftab Poonawala and I will quit politics: BJP leader
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia