മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍; വിഡിയോ പകര്‍ത്തി യാത്രക്കാരി; പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്
Dec 5, 2019, 14:25 IST
കൊച്ചി: (www.kvartha.com 05.12.2019) മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. ഇതിന്റെ വിഡിയോ യാത്രക്കാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിഡിയോ പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പൂട്ടുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്തെത്തി.
സംഭവത്തില്‍ കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലെ ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി ശ്രീകാന്തിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏറെ തിരക്കേറിയ ബസ് റൂട്ടാണ് കോതമംഗലം-പെരുമ്പാവൂര്‍ റൂട്ട്.
എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ ശ്രീകാന്ത് ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും രണ്ട് മിനിറ്റോളം ഫോണില്‍ സംസാരിക്കുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രീകാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
മൂന്ന് ദിവസത്തിനകം കോതമംഗലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ജോയിന്റ് ആര്‍ടിഒ എം ടി ഡേവിസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Private Bus Driver Talking On Phone While Driving, Kochi, News, Local-News, Crime, Criminal Case, Phone call, Video, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.