Theft | വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തി സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയെന്ന കേസ്: പൂജാരി പിടിയിലാവാന്‍ ക്ഷേത്രം കാവല്‍ക്കാരന്റെ സംശയങ്ങള്‍ നിര്‍ണായകമായി
Nov 5, 2022, 18:09 IST
കാസര്‍കോട്: (www.kvartha.com) ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് പകരം മുക്കുപണ്ടം ചാര്‍ത്തി മുങ്ങിയെന്ന കേസില്‍ പൂജാരി റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ ദീപകിനെയാണ് എസ്‌ഐ സുമേഷ് രാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഹൊസബെട്ടു ശ്രീ മംഗേഷ് ശാന്തദുര്‍ഗ ദേവസ്ഥാനം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ദേവിക്ക് ചാര്‍ത്തിയ മൂന്നു പവന്‍ സ്വര്‍ണവും മഹാലക്ഷ്മി ദേവിക്ക് ചാര്‍ത്തിയ രണ്ടര പവന്‍ സ്വര്‍ണവും കവര്‍ന്നു എന്നാണ് കേസ്. ഇതിന് രണ്ടു ലക്ഷത്തിലേറെ വിലവരും. കഴിഞ്ഞ മാസം 27നാണ് ഇയാള്‍ പൂജാരിയായി ചുമതലയേറ്റത്. 29ന് രാത്രി ഏഴര മണിയോടെയാണ് കവര്‍ച നടത്തിയതെന്ന് ക്ഷേത്രം കാവല്‍ക്കാരന്‍ പൊലീസിനോട് പറഞ്ഞു.
ആ ദിവസത്തെ പൂജാരിയുടെ നീക്കങ്ങളിലും സംസാരത്തിലും സംശയം തോന്നി വിഗ്രഹങ്ങളിലെ ആഭരണങ്ങള്‍ പരിശോധിക്കുകയിയിരുന്നു. മുക്കുപണ്ടമാണെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പൊലീസ് സൈബര്‍ സെലിന്റെ സഹായത്തോടെയാണ് ദീപകിനെ തിരുവനന്തപുരത്ത് നിന്ന് പൊക്കിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Robbery, Crime, Theft, Temple, Priest held for stealing gold ornaments from temple idol.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.