ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന പൂജാരിക്ക് നേരെ ആക്രമണം; കഴുത്തിലും വയറ്റിലും കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
                                                 Aug 11, 2021, 10:15 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഗാസിയാബാദ്: (www.kvartha.com 11.08.2021) ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന പൂജാരിക്ക് നേരെ ആക്രമണം. മസൂരിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി നരേഷാനന്ദ്(56) എന്നയാള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. 
 
  പേപര്‍കടര്‍ കൊണ്ട് കഴുത്തിനും വയറിനും നിരവധി തവണ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പൂജാരി സ്വാമി നരേഷാനന്ദ് ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  
 
 
  കനത്ത സുരക്ഷയാവലയമുള്ള ദസ്ന ദേവി ക്ഷേത്രത്തില്‍ ബിഹാര്‍ സ്വദേശിയായ നരേഷാനന്ദ് ഞായറാഴ്ചയാണ് എത്തിയത്. പിറ്റേ ദിവസം അദ്ദേഹം ജന്തര്‍ മന്ദിറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. ഈ സമരത്തില്‍ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ ദിവസം അദ്ദേഹം ക്ഷേത്രത്തില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂജാരിക്ക് നേരെ ആക്രമണമുണ്ടായത്.  
  മനോജ് സിംഗ് എന്നയാളുടെ കൂടെ, പുറത്താണ് പൂജാരി കിടന്നുറങ്ങിയത്. അക്രമികള്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മനോജ് സിംഗ് പറഞ്ഞു. രണ്ട് പേരാണ് ആക്രമിച്ചതെന്നും മനോജ് സിംഗ് പൊലീസിനോട് പറഞ്ഞു. 
 
  33 പി എ സി ഉദ്യോഗസ്ഥര്‍, നാല് തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചാണ് ക്ഷേത്രത്തില്‍ കയറി ആക്രമണം നടത്തിയത്. 11 സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് എസ് എച് ഒ ശൈലേന്ദ്ര സിംഗ് പറഞ്ഞു. 
 Keywords: News, National, India, Crime, Attack, Temple, Priest, Hospital, Treatment, Police, Accused, Priest attacked in Ghaziabad temple#Ghaziabad : डासना देवी मंदिर में घुसकर सो रहे साधु पर धारदार हथियार से हमला, पुलिस जांच में जुटी https://t.co/SlpJTEeBiW
— भारत समाचार (@bstvlive) August 10, 2021
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
