മിണ്ടാപ്രാണികളോടുള്ള അവസാനിക്കാത്ത ക്രൂരത; ഹിമാചല്‍ പ്രദേശില്‍ ഗര്‍ഭിണിയായ പശുവിന്റെ വായില്‍ പടക്കം പൊട്ടിച്ചു; അയല്‍ക്കാരനെതിരെ ഉടമയുടെ പരാതി
Jun 6, 2020, 18:27 IST
ADVERTISEMENT
ബിലാസ്പൂര്‍: (www.kvartha.com 06.06.2020) ഗര്‍ഭിണിയായ കാട്ടാന പരിക്കേറ്റ് ചരിഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ മിണ്ടാപ്രാണികളോട് നടത്തുന്ന ക്രൂരതകള്‍ പുറത്തു വരികയാണ്. ഹിമാചല്‍ പ്രദേശില്‍ ഗര്‍ഭിണിയായ പശുവിന്റെ വായില്‍ പടക്കം പൊട്ടിച്ചുവെന്ന പരാതിയുമായി ഉടമ. സംസ്ഥാനത്തെ ബിലാസ്പൂരിലുള്ള ജാന്‍ദത്ത മേഖലയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അയല്‍ക്കാരനാണ് ഗര്‍ഭിണിയായ പശുവിന്റെ വായില്‍ പടക്കം പൊട്ടിച്ചതെന്നാണ് ആരോപണം.
മെയ് 26 ന് ബിലാസ്പുരിലെ ജന്ഡുതയിലായിരുന്നു സംഭവം. പരിക്കേറ്റ പശുവിന്റെ വീഡിയോ ഉടമസ്ഥന് തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അയല്‍ക്കാരനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഗുര്‍ദിയാല്‍ സിംഗ് എന്നയാളുടെ പശുവിനെ നേരെയാണ് അതിക്രമം നടന്നിട്ടുള്ളത്. അയല്‍ക്കാരനായ നന്ദലാല്‍ മനപൂര്‍വ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് ആരോപണം. സംഭവത്തിന് ശേഷം നന്ദലാല്‍ ഒളിവില്‍ പോയതായും ഗുര്‍ദിയാല്‍ സിംഗ് പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മേയാന്‍ പോയ പശു പരിക്കേറ്റാണ് മടങ്ങിയെത്തിയത്. തീറ്റ എടുക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് പശു ഉള്ളത്. പടക്കം പൊട്ടിയതിനെ തുടര്‍ന്ന് പശുവിന്റെ താടിയെല്ലിന് ഗുരുതര പരിക്കുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രതികരിക്കുന്നു.
Keywords: News, National, India, Cow, attack, Police, Case, Crime, Food, Pregnant Cows Mouth was Allegedly Blown off by an Explosive
മെയ് 26 ന് ബിലാസ്പുരിലെ ജന്ഡുതയിലായിരുന്നു സംഭവം. പരിക്കേറ്റ പശുവിന്റെ വീഡിയോ ഉടമസ്ഥന് തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അയല്‍ക്കാരനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഗുര്‍ദിയാല്‍ സിംഗ് എന്നയാളുടെ പശുവിനെ നേരെയാണ് അതിക്രമം നടന്നിട്ടുള്ളത്. അയല്‍ക്കാരനായ നന്ദലാല്‍ മനപൂര്‍വ്വം പശുവിനെ ദ്രോഹിച്ചതാണെന്നാണ് ആരോപണം. സംഭവത്തിന് ശേഷം നന്ദലാല്‍ ഒളിവില്‍ പോയതായും ഗുര്‍ദിയാല്‍ സിംഗ് പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മേയാന്‍ പോയ പശു പരിക്കേറ്റാണ് മടങ്ങിയെത്തിയത്. തീറ്റ എടുക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് പശു ഉള്ളത്. പടക്കം പൊട്ടിയതിനെ തുടര്‍ന്ന് പശുവിന്റെ താടിയെല്ലിന് ഗുരുതര പരിക്കുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രതികരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

