Arrested | യുവമോര്‍ച നേതാവിന്റെ കൊല: എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന സെക്രടറിയെ ഉള്‍പെടെ എന്‍ഐഎ അറസ്റ്റ് ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗ്‌ളുറു: (www.kvartha.com) ഭാരതീയ യുവമോര്‍ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറു (32) വധക്കേസ് അന്വേഷിക്കുന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ശനിയാഴ്ച എസ് ഡി പി ഐ നേതാക്കളെ വീടുകളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രടറി ശാഫി ബല്ലാരെ, ബെല്ലാരെ ഗ്രാമപഞ്ചായത് അംഗം ഇഖ്ബാല്‍ ബല്ലാരെ, ഇബ്രാഹിം ശാ എന്നിവരാണ് അറസ്റ്റിലായത്.
           
Arrested | യുവമോര്‍ച നേതാവിന്റെ കൊല: എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന സെക്രടറിയെ ഉള്‍പെടെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദക്ഷിണ കന്നഡ, മൈസൂറു, ഹുബ്ബള്ളി ജില്ലകളിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. കേസില്‍ പ്രതികളെന്ന് പറയുന്ന നിരോധിത പോപുലര്‍ ഫ്രണ്ടിന്റെ നാലു പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് എന്‍ഐഎ 14 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ് ഡി പി ഐ നേതാക്കളിലേക്ക് തിരിഞ്ഞത്.

കേരളവുമായി അതിരിടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂകിലെ മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈജറു, കുടക് ജില്ലയിലെ എംഎച് തുഫൈല്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ വീതം, സുള്ള്യ താലൂകിലെ എംആര്‍ ഉമര്‍ ഫാറൂഖ്, അബൂബകര്‍ സിദ്ദീഖ് എന്ന ഗുജുരി സിദ്ദീഖ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങിനെയാണ് എന്‍ഐഎ പ്രതിഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജൂലൈ 26ന് രാത്രിയാണ് പുത്തൂര്‍ നെട്ടറുവില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണിനെ ബൈകുകളില്‍ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്.

Keywords:  Latest-News, National, Karnataka, Mangalore, Top-Headlines, Arrested, Crime, Murder, SDPI, NIA, Investigates, Praveen Nettaru Murder, Praveen Nettaru murder: NIA arrested three belonging to SDPI in Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia