Legal Battle | പിപി ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്ന് ആവശ്യം

 
PP Divya's Bail Plea Seeks Investigation into ADM's Statement

Photo Credit: Facebook / PP Divya

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍കക്ഷി ചേരും
● പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും ആവശ്യം
● ഹര്‍ജി പരിഗണിക്കുമ്പോള്‍ ശക്തമായ വാദമായിരിക്കും നടക്കുക എന്ന് നിയമ വിദഗ്ധര്‍
● പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ പിപി ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ പുതുതായി ആവശ്യപ്പെടുന്നത്. 

Aster mims 04/11/2022

പമ്പിന് അനുമതി തേടി എഡിഎമ്മിനെ സമീപിച്ച പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മൊഴി  അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍കക്ഷി ചേരും. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. മഞ്ജുഷ പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുന്നതോടെ ഇത് പരിഗണിക്കുമ്പോള്‍ ശക്തമായ വാദമായിരിക്കും കോടതിയില്‍ നടക്കുക എന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റിക്കല്‍ ബാറ്റില്‍ അല്ല ലീഗല്‍ ബാറ്റിലാണ് തങ്ങള്‍ നടത്തുന്നതെന്ന് കഴിഞ്ഞദിവസം ജാമ്യ ഹര്‍ജി തള്ളിയുള്ള കോടതി ഉത്തരവിന് പിന്നാലെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചിരുന്നു. 

ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. രണ്ടു ദിവസത്തേക്ക് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അറസ്റ്റിനു പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.

അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ബുധാഴ്ച ചേരുന്നുണ്ട്. കണ്ണൂരിലെ പാര്‍ട്ടിയുടെ വനിതാ മുഖമായിരുന്ന പിപി ദിവ്യ ജയിലിനകത്തായത് സിപിഎം നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നും തലയൂരുന്നതിനായി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും തരംതാഴ്ത്താനാണ് പാര്‍ട്ടി തീരുമാനം എന്നും അറിയുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതല്ലാതെ ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി തലത്തില്‍ സംഘടന നടപടി ഉണ്ടായിരുന്നില്ല. യോഗത്തില്‍ ദിവ്യയ്‌ക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. 

ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പിപി ദിവ്യയുടെ അറസ്റ്റും എഡിഎമ്മിന്റെ മരണവുമെല്ലാം സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ അറസ്റ്റ് ജനവിധിയെ ബാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

#PPDivya #KeralaNews #ADMCase #KannurCourt #BailPlea #LegalUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia