പത്തോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
Jul 13, 2017, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാവൂര്‍: (www.kvartha.com 13.07.2017) സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കാരമൂല കുമാരനല്ലൂര്‍ കെ.കെ. ജനാര്‍ദനന്‍ (47) ആണ് പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നത്.
ഏരിമല ജി.എല്‍.പി സ്‌കൂളിലെ മൂന്നാം തരത്തിലും നാലാംതരത്തിലും പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ ലൈംഗികചൂഷണത്തിനിരകളായത്. 2015 ജൂലായില്‍ ഏരിമല ജി.എല്‍.പി. സ്‌കൂളില്‍ അധ്യാപകനായെത്തിയ ജനാര്‍ദനനെതിരെ ആ വര്‍ഷം തന്നെ കുട്ടികള്‍ പരാതി ഉന്നയിച്ചിരുന്നു.
സ്‌കൂള്‍ എസ്.എസ്.ജി കണ്‍വീനര്‍ ശങ്കരന്‍ നമ്പൂതിരി ജൂലായ് ഏഴിന് പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിച്ച് അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡി.ഡി.യുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനിടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കുട്ടികളെ അധ്യാപകന്‍ പീഡനത്തിനിരയാക്കിയിരുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപിക കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം കുട്ടികള്‍ പുറത്തുവിട്ടത്.
ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മാവൂര്‍ പോലീസെത്തി അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. സര്‍വീസ് കാലത്തിനിടെ ഒട്ടേറെ തവണ ഈ അധ്യാപകന്‍ പീഡനക്കേസില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.

Also Read:
കടലില്‍ തോണി മറിഞ്ഞ് കാണാതായ 54 കാരന്റെ മൃതദേഹം കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police Search for Teacher Charged With Child Abuse case, School, Students, Police, Investigates, Complaint, Parents, Kozhikode, Suspension, News, Crime, Kerala.
Keywords: Police Search for Teacher Charged With Child Abuse case, School, Students, Police, Investigates, Complaint, Parents, Kozhikode, Suspension, News, Crime, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.