Investigation | മാക്കുട്ടം ചുരം പാതയിൽ കണ്ടെത്തിയത് കണ്ണവം സ്വദേശിനിയുടെ മൃതദേഹമോ? ചിത്രങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം
Sep 21, 2023, 21:17 IST
കണ്ണൂർ: (www.kvartha.com) കേരള -കര്‍ണാടക അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തിലെ പെരുമ്പാടിയിൽ കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനിയായ യുവതിയാണെന്ന് സ്ഥിരീകരിക്കാത്ത റിപോർടുകൾ.
കണ്ണവം സ്വദേശിനിയായ യുവതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായിട്ടുണ്ടെങ്കിലും ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിത്തിട്ടില്ല. എന്നാൽ യുവതിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് പൊലീസിന്റെ മറ്റൊരു സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത് ഇതിന്റെ ഭാഗമായാണ് . മടിക്കേരി മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നതാണ് കാരണം
യുവതികളെ കാണാതായ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാക്കൂട്ടം ചുരം പാതയിലെ പനമ്പാടി വനമേഖലയിലെ കൊല്ലിയിൽ മൂന്ന് അമേരിക്കൻ ട്രാവലർ ബാഗിലാണ് അറുത്തു മുറിച്ചു കഷ്ണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണവം തൊടീക്കളത്ത് ബാബുവിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ഇതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും തിരിച്ചറിയില്‍ രേഖകളും വീരാജ് പേട്ട പൊലീസ് പരിശോധിച്ചിട്ടുണ്ട്. മാക്കൂട്ടം ചുരം പാതയിൽ കൊല്ലപെട്ട യുവതിയുടെ പ്രായം 25 നും 30 നും മധ്യേയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കണ്ണവത്ത് കാണാതായ യുവതിക്ക് 31 വയസാണ് പ്രായം. ഇതും ഇവരെ കേന്ദ്രികരിച്ചുള്ള പൊലിസ് അന്വേഷണത്തിന് കാരണമായിട്ടുണ്ട്
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് പൊലീസിന്റെ മറ്റൊരു സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത് ഇതിന്റെ ഭാഗമായാണ് . മടിക്കേരി മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നതാണ് കാരണം
യുവതികളെ കാണാതായ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Kerala News, Kannur News, Malayalam News, Crime, Crime News, Police Investigation, Police Investigation: Body of a Kannavam native found on the Makkutam pass road?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.