Cop Killed | 'ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീടിന് സമീപം ഭീകരരുടെ വെടിയേറ്റ് മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് വീരമൃത്യു. ഓഫ് ഡ്യൂടിയിലായിരുന്ന ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച (31.10.2023)പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. പട്ടാന്‍ ഏരിയയിലെ ക്രാല്‍പോറയിലാണ് ഉദ്യാഗസ്ഥന്‍ താമസിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് കുട്ടികളുടെ പിതാവായ ഗുലാം മുഹമ്മദ് ദറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിതെന്ന് സുരക്ഷാസേന പറഞ്ഞു. ഞായറാഴ്ച ശ്രീനഗറില്‍ മറ്റൊരു പൊലീസുകാരനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച യുപിയില്‍ നിന്നുള്ള തൊഴിലാളി പുല്‍വാമയില്‍ വെടിയേറ്റ് മരിച്ചിരുന്നു.

Cop Killed | 'ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വീടിന് സമീപം ഭീകരരുടെ വെടിയേറ്റ് മരിച്ചു'



Keywords: News, National, National-News, Crime, Crime-News, Off Duty, Cop, Killed, Police Head Constable, Terrorists, Jammu and Kashmir, Baramulla News, New Delhi, Ghulam Mohammad Dar, Kralpora News, Pattan News, Police head constable Killed by terrorists outside his house in Jammu and Kashmir's Baramulla.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia