ഭര്‍ത്താവുമായുള്ള വഴക്കിനിടെ 2 വയസുകാരനെ ക്രൂരമായി മര്‍ദിച്ച് യുവതി; വായില്‍ നിന്നും രക്തം വന്നു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 24കാരി; സംഭവത്തില്‍ കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 29.08.2021) ഭര്‍ത്താവുമായുള്ള വഴക്കിനിടെ രണ്ടു വയസുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച് യുവതി. കുട്ടിയുടെ വായില്‍ നിന്നും രക്തം വരുവോളം യുവതി മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ യുവതി തന്നെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
Aster mims 04/11/2022

ഭര്‍ത്താവുമായുള്ള വഴക്കിനിടെ 2 വയസുകാരനെ ക്രൂരമായി മര്‍ദിച്ച് യുവതി; വായില്‍ നിന്നും രക്തം വന്നു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 24കാരി; സംഭവത്തില്‍ കേസെടുത്ത് പൊലീസ്

തമിഴ്‌നാട് ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ദിണ്ഡിവനത്ത് ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. 24കാരിയായ യുവതിയാണു തന്റെ രണ്ടു വയസുള്ള മകനെ അതിക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റു കുട്ടിയുടെ വായില്‍നിന്നു രക്തം പുറത്തുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുട്ടിയുടെ വായില്‍നിന്നു പുറത്തുവന്ന രക്തം കൈകൊണ്ട് ഒപ്പിയെടുത്ത് യുവതി തന്നെ മൊബൈല്‍ ക്യാമറയ്ക്കു മുന്‍പാകെ കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇവര്‍ കുട്ടിയെ മര്‍ദിച്ചതെന്നു ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സത്യമംഗലം പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Police Case against woman,  Chennai, News, Local News, Crime, Criminal Case, Police, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia