Arrested | 'ഹണിട്രാപില്‍ കുടുക്കി മധ്യവയസ്‌കന്റെ കാറും പണവും കവര്‍ന്നു'; യുവ ദമ്പതികള്‍ ഉള്‍പെടെ നാലംഗ സംഘം അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശേരി ലോടസ് റോഡില്‍ ഹണിട്രാപില്‍ കുടുക്കി 56കാരനെ മര്‍ദിച്ച് പണവും കാറും കവര്‍ന്നെന്ന കേസില്‍ ദമ്പതികളടക്കം നാലു പേരെ തലശേരി ടൗണ്‍ പൊലീസ് പിടികൂടി. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ജിതിന്‍ (25), ഇയാളുടെ ഭാര്യ അശ്വതി (19), പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപി ശഫ്‌നാസ് (29), കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സുബൈര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
    
Arrested | 'ഹണിട്രാപില്‍ കുടുക്കി മധ്യവയസ്‌കന്റെ കാറും പണവും കവര്‍ന്നു'; യുവ ദമ്പതികള്‍ ഉള്‍പെടെ നാലംഗ സംഘം അറസ്റ്റില്‍

ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യാപാരിയെ ഫോണ്‍ വിളിച്ച് തലശേരിയിലെത്തിക്കുകയും അയാളുടെ തന്നെ കാറില്‍ കയറ്റി കൊണ്ട് പോയി മര്‍ദിക്കുകയും പിന്നീട് മമ്പറം റോഡിലെ വഴിയില്‍ ഇറക്കിവിട്ട് കയ്യിലുണ്ടായിരുന്ന പണവും കാറും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നുവെന്നാണ് കേസ്.
                  
Arrested | 'ഹണിട്രാപില്‍ കുടുക്കി മധ്യവയസ്‌കന്റെ കാറും പണവും കവര്‍ന്നു'; യുവ ദമ്പതികള്‍ ഉള്‍പെടെ നാലംഗ സംഘം അറസ്റ്റില്‍

തലശേരി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ വച്ച് കാര്‍ കണ്ടെത്തുകയും ഇവര്‍ സഞ്ചരിച്ച ഓടോറിക്ഷ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായി വ്യാപാരിയെ തലശേരിയിലേക്ക് സ്ത്രീകളെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകള്‍ക്കുളളിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം തലശേരി കോടതിയില്‍ ഹാജരാക്കും.

Keywords:  Honey-trap, Thalassery News, Malayalam News, Police Arrest, Kannur News, Malayalam News, Crime News, Police busted honey-trap gang.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia