Police Booked | ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചതായി പരാതി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
Jun 8, 2023, 22:13 IST
കൂത്തുപറമ്പ്: (www.kvartha.com) നീര്‍വേലിയിലെ ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് കോളയാട് ബ്ലോക് വൈസ് പ്രസിഡന്റ് സുധാകരന്‍ നീര്‍വേലിയെ മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലര്‍ചെ 5.45 മണിയോടെ ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ മര്‍ദിച്ചുവെന്നാണ് ആരോപണം.
2018ല്‍ സുധാകരന്റെ വീടിനു നേരെ കരി ഓയില്‍ ഒഴിച്ചെന്ന പരാതിയില്‍ ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിയിരുന്നു. ഇതു സുധാകരന്‍ ബോധപൂര്‍വം ചെയ്യിച്ചതാണെന്ന ആരോപണവുമായി ബാലകൃഷ്ണന്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലുമേര്‍പ്പിട്ടിരുന്നതായും പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തിന്റെ വിരോധത്തില്‍ വ്യാഴാഴ്ച പുലര്‍ചെ കുളത്തില്‍ കുളിക്കാനെത്തിയ സുധാകരനുമായി വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സുധാകരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: Kuthuparamba News, Malayalam News, Police FIR, Kerala News, Kannur News, Politics, Crime News, Congress, BJP, Police booked in assault case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.