Police Booked | സ്‌കൂളിലെ റാഗിങ്: 6 പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
Oct 14, 2022, 19:02 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറ് പ്ലസ് ടു വിദ്യാർഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തേക്കും. ഇക്കാര്യത്തില്‍ പിടിഎ എക്‌സിക്യൂടീവ് യോഗം അന്തിമ തീരുമാനമെടുക്കും.
ശ്രീകണ്ഠാപുരം സ്‌കൂളില്‍ റാഗിംഗിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികള്‍ ക്രൂരമായി മര്‍ദിച്ചത്. അക്രമത്തിന് ഇരയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേള്‍വി ശക്തി കുറഞ്ഞിട്ടുണ്ട്. മുടി നീട്ടി വളര്‍ത്തിയതിനും ബടന്‍ മുഴുവന്‍ ഇട്ടതിനുമായിരുന്നു മര്‍ദനമെന്നാണ് വിവരം. മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കള്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിനിടെ ഹൗസ് കൊടിയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയം സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പരിഹരിച്ചതാണെങ്കിലും പിന്നീട് പരസ്യമായ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.