4 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; 32 കാരനായ വൈദികന്‍ അറസ്റ്റില്‍
Oct 21, 2021, 08:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലുവ: (www.kvartha.com 21.10.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഫാ. സിബി വര്‍ഗീസാ(32)ണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വി രാജീവാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലാക്കി.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നുവെന്നാണ് റിപോര്‍ട്. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമാണ് വൈദികനെ ആലുവയില്‍വച്ച് അറസ്റ്റ് ചെയ്തത്. വൈദികന് പരിചയമുള്ള യുവതിയുടെ നാല് വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
ആരോപണ വിധേയനായ വൈദികനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായി വരാപ്പുഴ അതിരൂപത അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

