Arrested | കോവിഡ് പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ പൊലീസ് പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) കോവിഡ് പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പോക്സോ കേസിലെ പ്രതിയായ ഹരീഷാണ് പിടിയിലായത്. പേരാവൂര്‍ പൊലീസാണ് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പരിശോധനയ്ക്കിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവ് ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
            
Arrested | കോവിഡ് പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പീഡനക്കേസ് പ്രതിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ പൊലീസ് പിടികൂടി

തുടര്‍ന്ന് പേരാവൂര്‍ പൊലീസ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ണൂര്‍ തായത്തെരുവില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ഹരീഷ്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Accused, Investigates, Molestation, Police arrested escaped suspect after long search.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia