ഒടുവില്‍ നാടിനെ വിറപ്പിച്ച ആ അജ്ഞാതന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം; പ്രതിയെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു

 


കോഴിക്കോട്: (www.kvartha.com 11.04.2020) ഒടുവില്‍ നാടിനെ വിറപ്പിച്ച ആ അജ്ഞാതന്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം. കഴിഞ്ഞ ഒരുമാസമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി 'കള്ളന്‍'വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്.

റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇയാള്‍ ഒരു മാസത്തോളം മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒടുവില്‍ നാടിനെ വിറപ്പിച്ച ആ അജ്ഞാതന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യം; പ്രതിയെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു

സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ 'കള്ളന്‍' വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും.

പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഇയാള്‍ ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികള്‍ മുഴുവന്‍ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തുപോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെയാണ് സൗത്ത് അസി.കമ്മിഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദന്റെ നിര്‍ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. ഇതിനിടെ കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാര്‍ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളനു' സഹായമായി.

ഇങ്ങനെ രാത്രി കറങ്ങിനടന്ന ആറുപേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാറാട് എസ് ഐ ബി ടി സനല്‍കുമാര്‍, കെ വി ശശികുമാര്‍, സീനിയര്‍ സിപിഒ പി അജിത്ത് കുമാര്‍, സി അരുണ്‍ കുമാര്‍, പി സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords:  Police arrest youth on abuse attempt case, Kozhikode, News, Secret, Message, Police, Arrested, Remanded, Crime, Criminal Case, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia