പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19 കാരിക്കെതിരെ കേസെടുത്ത് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പത്തൂര്‍: (www.kvartha.com 30.08.2021) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19കാരിക്കെതിരെ കേസെടുത്ത് പൊലീസ്. പൊള്ളാച്ചിയിലാണ് സംഭവം. പ്ലസ് വണ്‍ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയാണ് കഥയിലെ നായിക. വീടിനു സമീപം താമസിച്ചിരുന്ന 17കാരനുമായി പെണ്‍കുട്ടി സൗഹൃദത്തിലാകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി.
Aster mims 04/11/2022

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19 കാരിക്കെതിരെ കേസെടുത്ത് പൊലീസ്

ഓഗസ്റ്റ് 26ന് ഇരുവരും പളനിയില്‍വച്ചു വിവാഹിതരായി. തൊട്ടടുത്ത ദിവസം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു പെണ്‍കുട്ടി 17കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതോടെ ആണ്‍കുട്ടിക്ക് വയറുവേദന കലശലാവുകയും പൊള്ളാച്ചിയിലെ ആശുപത്രിയില്‍ എത്തുകയും ചെയ്തു.
ഇരുവരും മാതാപിതാക്കളില്‍നിന്ന് അകന്നു കഴിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്കെതിരെ ഐപിസി 366, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ കേസില്‍ ഒട്ടേറെ നിയമക്കുരുക്കുകളുണ്ടെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 'തട്ടിക്കൊണ്ടുപോകുന്നതു സ്ത്രീയെ ആണെങ്കില്‍ മാത്രമേ ഐപിസി 366 വകുപ്പു ചുമത്താനാകൂ എന്നും പ്രതി സ്ത്രീയാണെങ്കില്‍ പോക്‌സോയിലെ പല വകുപ്പുകളും ചുമത്താനാകില്ല എന്നുമാണു മുതിര്‍ന്ന അഭിഭാഷകരുടെ വാദം.

Keywords:  Police arrest teenage girl for abuse of minor boy, News, Police, Arrested, Molestation, Crime, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia