Complaint | ഫേസ്ബുകില്‍ പങ്കിട്ട ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ പ്രചരിക്കുന്നെന്ന പരാതിയുമായി യുവ എഴുത്തുകാരി; സൈബര്‍ പൊലീസ് സദാചാര ക്ലാസെടുത്ത് വിട്ടുവെന്ന് ആരോപണം; 'ലോക് ഇട്ടില്ലെങ്കില്‍ കണ്ടവര്‍ ഫോടോയും കൊണ്ടുപോയി തോന്നിയത് ചെയ്യും'
Jan 4, 2023, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) താന്‍ ഫേസ്ബുകില്‍ പങ്കിട്ട തന്റെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ പ്രചരിക്കുന്നെന്ന പരാതിയുമായി യുവ എഴുത്തുകാരി. കേരള സാഹിത്യ അകാഡമിയുടെ കനകശ്രീ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമനാണ് പരാതിയുമായി രംഗത്തെത്തിയത്.
കൊച്ചി ഇന്‍ഫോപാര്‍കിന് സമീപത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും സൈബര്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സദാചാര ക്ലാസെടുത്ത് വിട്ടുവെന്നും പരാതിയുണ്ട്. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പ്രൊഫൈല്‍ ലോക് ചെയ്യാത്തിനെപ്പറ്റി ഉപദേശം തരികയാണ് പൊലീസ് ചെയ്തതെന്ന് ചിത്തിര പറയുന്നു.
ലോക് ചെയ്തില്ലെങ്കില്‍ 'കണ്ടവര്‍ ഫോടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം' എന്നായിരുന്നു മറുപടി. ഫേസ്ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല, പിന്നല്ലേ പ്രൊഫൈലിലെ ഫോടോ പോയതെന്നും പൊലീസ് നിസാരവല്‍ക്കരിച്ചുവെന്ന് ഇവര്‍ ആരോപിച്ചു.
ഫേസ്ബുകില്‍ പങ്കിട്ട ചിത്രങ്ങള്‍ ഒരു അഡല്‍റ്റ് സൈറ്റില്‍ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് ചിത്തിര അറിഞ്ഞത്. മറ്റു സ്ത്രീകളുടെയും ചിത്രങ്ങള്‍ അതേ സൈറ്റില്‍ തന്നെ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയതോടെ 'നീ നിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി' എന്നായി മറുപടി. നേരിട്ടു പരാതി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഇമെയിലില്‍ അയയ്ക്കാനും ആവശ്യപ്പെട്ടു.
നവംബര്‍ 30ന് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. ഡിസംബര്‍ എട്ടിന് ചിത്തിര വീണ്ടും മെയില്‍ അയച്ചു. തുടര്‍ന്നും പൊലീസിനെ സമീപിച്ചപ്പോള്‍ നടപടി എടുക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും ഫോടോകള്‍ ഇനിയും സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
Keywords: News,Kerala,State,Kottayam,Cyber Crime,Crime,Police,Complaint,Facebook,Social-Media,Photo,Local-News, Poet's photo in social media; Cyber police inaction on complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

