Assaulted | 'വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിഎച്ഡി വിദ്യാര്‍ഥി സ്വയം തീകൊളുത്തി വിദ്യാര്‍ഥിനിയെ കെട്ടിപ്പിടിച്ചു'; ഒരാള്‍ മരിച്ചു

 



മുംബൈ: (www.kvartha.com) തിങ്കളാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ഹനുമാന്‍ തേക്ഡിയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സില്‍ (ജിഐഎസ്) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച 30 കാരനായ പിഎച്ഡിവിദ്യാര്‍ഥി മരിച്ചുവെന്ന് പൊലീസ്. പര്‍ഭണി സ്വദേശിയായ ജന്തുശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ ഗജാനന്‍ മുണ്ടെയാണ് (30) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സഹപാഠിയായ പൂജാ സാല്‍വേ (28) ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃത്യത്തെ കുറിച്ച് ഒസ്മാന്‍പുര പൊലീസ് പറയുന്നത്: ഒരു പ്രൊഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനന്‍ മുണ്ടെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പൂജ സാല്‍വേക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. 

ഒരു പ്രൊഫസറെ കാണാനാണ് വിദ്യാര്‍ഥിനി ഇന്‍സ്റ്റിറ്റിയൂടില്‍ എത്തിയത്. വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനില്‍ വിദ്യാര്‍ഥിനി കയറിയപ്പോള്‍ കൂടെയെത്തി. കന്നാസില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി. 

Assaulted | 'വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പിഎച്ഡി വിദ്യാര്‍ഥി സ്വയം തീകൊളുത്തി വിദ്യാര്‍ഥിനിയെ കെട്ടിപ്പിടിച്ചു'; ഒരാള്‍ മരിച്ചു


തുടര്‍ന്ന് എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച്, ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി മുണ്ടെ വിദ്യാര്‍ഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നു. സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കോളജ് ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഇരുവരെയും ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ യുവാവ് മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

മുണ്ടെക്കെതിരെ ഞങ്ങള്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഒസ്മാന്‍പുര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗീത ബാഗവാഡെ പറഞ്ഞു. 

Keywords:  News,National,India,Mumbai,Crime,Death,Injured,Police,police-station,Local-News,Students, PhD student sets himself on fire, hugs woman for rejecting marriage proposal



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia