Court | 'പെരിയ ഇരട്ട കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന് സുഖചികിത്സ'; സിബിഐ കോടതി ഇടപെട്ടു; ജയില്‍ സൂപ്രണ്ടിനോട് ഹാജരാകാന്‍ നിര്‍ദേശം
Nov 22, 2022, 09:58 IST
കണ്ണൂര്‍: (www.kvartha.com) പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവിന് കോടതി വിലക്കുകള്‍ ലംഘിച്ച് സുഖചികിത്സ നല്‍കിയെന്ന ആരോപണം വിവാദമായി. ഇതിനെ തുടര്‍ന്ന് സിബിഐ കോടതി ഇടപെട്ടു. സംഭവത്തില്‍ ആരോപണ വിധേയനായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ എറണാകുളം സിബിഐ കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ സുഖചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടതെന്നാണ് വിവരം.
സിപിഎം മുന്‍ ലോകല്‍ സെക്രടറിയും ഏച്ചിലടക്കം ബ്രാഞ്ച് സെക്രടറിയുമായ പീതാംബരനാണ് താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സ നല്‍കിയെന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ജയില്‍ സൂപ്രണ്ട് ജയില്‍ ഡോക്ടറായ അമര്‍നാഥിന്റെ മുന്‍പില്‍ പീതാംബരനെ എത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച് ചികിത്സ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇവരെ റിമാന്‍ഡ് ചെയ്ത സിബിഐ കോടതിയുടെ അനുമതിയില്ലാതെ ജയില്‍ സൂപ്രണ്ട് മെഡികല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നുവവെന്നുമാണ് ആരോപണം.
ഈ മെഡികല്‍ ബോര്‍ഡാണ് 40 ദിവസത്തെ ചികിത്സ പീതാംബരന് വേണമെന്ന് റിപോര്‍ട് നല്‍കിയത്. ഇതേ തുടര്‍ന്ന് കോടതിയുടെ അനുമതിയില്ലാതെ പീതാംബരനെ കഴിഞ്ഞ 24ന് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. 2019 ഫെബ്രുവരി 17ന് രാത്രി കല്യോട് താന്നിത്തോട് റോഡില്‍ വെച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പീതാംബരന്‍. ഈ കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളിലൊരാളും പീതാംബരനാണ്. സിബിഐ കോടതിയിലാണ് പെരിയ ഇരട്ട കൊലക്കേസിലെ നിയമ നടപടികള്‍ നടക്കുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Murder Case, Accused, CPM, Jail, Political-News, Politics, Court, CBI, Periya Case, Periya case: Court summons jail superintendent.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.